ചെറുവള്ളി : ചിറക്കടവ് പഞ്ചായത്തിൽ കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റയുടെ പുതിയ ഗുണഭോക്തൃപട്ടികയിലെ വിതരണോദ്ഘാടനം ഇന്ന് രാവിലെ 10 ന് ചെറുവള്ളി ക്ഷീരസംഘത്തിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പഴയ പട്ടികയനുസരിച്ചുള്ള വിതരണവും നടത്തും.