കോട്ടയം : അശാസ്ത്രീയ ക്രമീകരണങ്ങൾ മൂലം കൊവിഡ് വാക്സിൻ കേന്ദ്രങ്ങളിൽ ജനങ്ങൾ തിരക്ക് കൂട്ടുന്നത് കൊവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ഓൺലൈൻ രജിസ്ട്രേഷൻ പലപ്പോഴും അപ്രായോഗികമാണ്. രജിസ്ട്രേഷനുകൾ വീടുകളിലെത്തി നടത്തി രജിസ്റ്റർ ചെയ്യുന്നവർക്ക് സമയക്രമവും ഏർപ്പെടുത്തി പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.