കട്ടപ്പന: കൊവിഡ് രോഗികൾ വർദ്ധിച്ച സാഹചര്യത്തിൽ നഗരസഭ ഓഫീസിൽ സഹായകേന്ദ്രം തുറന്നു. രോഗിബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പൊതുജനങ്ങൾക്കും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വിവിധ സേവനങ്ങൾക്ക് 04868 272235, 9497370970 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. രോഗവ്യാപനം തടയാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു. കെണ്ടയ്ൻമെന്റ് സോണുകളിലെ താമസക്കാർ വീടുകളിൽ കഴിയണം. അവശ്യ സമയങ്ങളിൽ മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. തൊഴിലിടങ്ങളിൽ ആളുകൾ നിർബന്ധമായും മുഖാവരണം ധരിക്കണം. യോഗത്തിൽ നഗരസഭാദ്ധ്യക്ഷ ബീന ജോബി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജാൻസി ബേബി, ഏലിയാമ്മ കുര്യാക്കോസ്, മനോജ് മുരളി, സിബി പാറപ്പായിൽ, മുൻ അദ്ധ്യക്ഷൻ ജോണി കുളംപള്ളി, കൗൺസിലർമാരായ അഡ്വ. കെ.ജെ. ബെന്നി, രാജൻ കാലാച്ചിറ, പ്രശാന്ത് രാജു, ജെസി ബെന്നി, ഷൈനി സണ്ണി, സജിമോൾ ഷാജി, ഐബിമോൾ രാജൻ, സെക്രട്ടറി സന്തോഷ് മാമ്പള്ളി, ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പിജോൺ എന്നിവർ പങ്കെടുത്തു.