ഉരുളികുന്നം : കാറ്റിൽ വീടുകൾക്കും കൃഷിക്കും നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ മാണി സി.കാപ്പൻ എം.എൽ.എ സന്ദർശിച്ചു. വീടും കൃഷിയും നശിച്ചവർക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് മാണി സി.കാപ്പൻ ആവശ്യപ്പെട്ടു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, പഞ്ചായത്തംഗങ്ങളായ യമുനപ്രസാദ്, സിനി ജോയി, ജിമ്മിച്ചൻ ഈറ്റത്തോട്ട്, കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയംഗം പ്രസാദ് ഉരുളികുന്നം, കോൺഗ്രസ് (ഐ) മണ്ഡലം പ്രസിഡന്റ് ജയിംസ് ജീരകത്തിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.