cartoon
കൊവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി കട്ടപ്പനയിൽ കാർട്ടൂണുകൾ പ്രദർശിപ്പിച്ചപ്പോൾ.

കട്ടപ്പന: നഗരസഭാ ആരോഗ്യ വിഭാഗവും ഇല നേച്ചർ ക്ലബും ചേർന്ന് കൊവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി കാർട്ടൂൺ പ്രദർശനം നടത്തി. കാർട്ടൂൺ ചിത്രകാരൻ സജിദാസ് മോഹൻ വരച്ച 150ൽപ്പരം ചിത്രങ്ങൾ വിവിധ മേഖലകളിൽ പ്രദർശിപ്പിച്ചു. ജില്ലയിൽ രോഗബാധിതർ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഹോട്ട് സ്‌പോട്ട് എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പിജോൺ ഉദ്ഘാടനം ചെയ്തു. മാദ്ധ്യമ പ്രവർത്തകൻ എം.സി. ബോബൻ മുഖ്യപ്രഭാഷണം നടത്തി. ഇല നേച്ചർ ക്ലബ് ഭാരവാഹികളായ രാജേഷ് വരകുമല, റോബിൻ സെബാസ്റ്റ്യൻ, ഉമേഷ്, ജിതിൻ കൊല്ലംകുടി എന്നിവർ നേതൃത്വം നൽകി.