ചങ്ങനാശേരി : ളായിക്കാട് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ എട്ടാമത് ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികോത്സവം ഇന്ന് നടക്കും. രാവിലെ 6 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം. 9 ന് പഞ്ചവിംശതി കലശപൂജ, 10.30 ന് കലശാഭിഷേകം, ഉച്ചപൂജ, മഹാനിവേദ്യം, സർപ്പത്തിന് വിശേഷാൽ പൂജകൾ, നൂറുംപാലും. 1ന് പ്രസാദവിതരണം. വൈകിട്ട് 5.30 ന് സർവ്വൈശ്വര്യപൂജ. 6 മുതൽ ദീപാരാധന, ദീപക്കാഴ്ച്ച, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി.