കങ്ങഴ : പഞ്ചായത്തിലെ പത്തനാട് ഗവ.എൽ.പി സ്‌കൂളിൽ ഡൊമിസിലിയറി സെന്റർ സജ്ജമായി. രണ്ട് ഹാളുകളിലായി 100 പേർക്കുള്ള കിടക്കകളാണ് ഒരുക്കിയത്. രോഗ ബാധിതർ കൂടിയതോടെ വരും ദിവസങ്ങളിൽ കേന്ദ്രം തുറക്കാനാണ് പഞ്ചായത്തിന്റ തീരുമാനം.