പാലാ : കേരളത്തിൽ സനാതന വിശ്വാസികൾക്ക് സംഭവിച്ച് കൊണ്ടിരിക്കുന്ന മാറ്റം ഗൗരവമേറിയതാണെന്ന്
കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. രാഷ്ട്രീയ-സാമ്പത്തിക മേഖലകളിലും സാമൂഹിക മേഖലകളിലും ഈ മാറ്റം സംഭവിച്ച് കൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫേസ് ബുക്ക് ഓൺലൈനായി നടന്ന 28-ാമത് മീനച്ചിൽ ഹിന്ദു മഹാസംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്ഷാധികാരി ഡോ.എൻ.കെ. മഹാദേവൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി വിശുദ്ധാനന്ദ അനുഗ്രഹ പ്രഭാഷണവും, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല സമാപന പ്രസംഗം നടത്തി. ഈ വർഷത്തെ വീരമാരുതി പുരസ്‌കാരം മരണാനന്തര ബഹുമതിയായി ഡോ. ലാൽ കൃഷ്ണയ്ക്ക് അദേഹത്തിന്റെ വീട്ടിലെത്തി സമർപ്പിച്ചു. ഭാര്യ മേജർ അമ്പിളി പുരസ്‌കാരം ഏറ്റുവാങ്ങി. സോമശേഖരൻ തച്ചേട്ട്, ഡോ.പി.സി. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.