കോട്ടയം: നഗരസഭയുടെ നാഗമ്പടം ബസ് സ്റ്റാൻഡിൽ നിർമ്മാണം പൂർത്തിയായ ഷീ ലോഡ്ജ് ഉടൻ തുറന്ന് നൽകുമെന്ന് നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു. നാട്ടകം മേഖലയിലെ പന്നിമറ്റം നിർമ്മിതി കോളനിയിലെ 48 കുടുംബങ്ങൾക്കും ചിങ്ങവനം പോളച്ചിറ പഞ്ചായത്ത് പറമ്പിലെ 16 കുടുംബങ്ങൾക്കും പട്ടയം ലഭിക്കുന്നതിനുള്ള എൻ.ഒ.സി. നൽകുന്നതിനും കൗൺസിൽ തീരുമാനിച്ചു.