ഗാന്ധിനഗർ : കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മുൻ ആരോഗ്യ പ്രവർത്തക മരിച്ചു. പൂഞ്ഞാർ പാതാമ്പുഴ കൊന്നയ്ക്കമലയിൽ ജോണിയുടെ ഭാര്യയും, ഈരാറ്റുപേട്ട പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെ മുൻ ആരോഗ്യ പ്രവർത്തകയുമായ ജെസ്സി ജോണി (58) ആണ് മരിച്ചത്. ജില്ലാ ആശുപത്രിയിലായിരുന്ന ഇവരെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിപ്പിക്കുകയായിരുന്നു. സംസ്കാരം നടത്തി. മക്കൾ : ജസ്റ്റിൻ, ക്രിസ്റ്റീന.