കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക്പരിധി

യിലുള്ള ജില്ലാ പഞ്ചായത്തംഗങ്ങൾ,പഞ്ചായത്ത് പ്രസിഡന്റുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാർ എന്നിവരുടെ സംയുക്തയോഗം ബ്ലോക്ക് പഞ്ചായത്തിൽ നടന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തംഗങ്ങൾ പത്ത് ലക്ഷം രൂപ വീതവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ അഞ്ചു ലക്ഷം രൂപ വീതവും ബ്ലോക്ക് ഫണ്ടിലേക്ക് സംഭാവന ചെയ്യാനും യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറുടെ തീരുമാനപ്രകാരം പൊടിമറ്റം നിർമ്മല റീ ന്യൂവൽ സെന്ററിൽ സി.എഫ്.എൽ.റ്റി.സി യുദ്ധകാല അടിസ്ഥാനത്തിൽ ആരംഭിക്കും. നിലവിലുള്ള മുണ്ടക്കയം സി.എഫ്.എൽ റ്റി.സിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ

വൈസ് പ്രസിഡന്റ് സാജൻ കുന്നത്ത്, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ടി.എസ്.കൃഷ്ണകുമാർ ,അഞ്ജലി ജേക്കബ്, വിമല ജോസഫ്.ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസ്സി ഷാജൻ,പി.ആർ.അനുപമ, ശുഭേഷ് സുധാകർ ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മണിമല പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി.സൈമൺ, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സജിമോൻ പി.എസ്, കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദ് ,പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി,കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ തോമസ്, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.