വൈക്കം : തലയാഴം പഞ്ചായത്തിൽ കൊവിഡ് രോഗികൾക്കായി തുടങ്ങുന്ന ഡൊമിസിലറി കെയർ സെന്ററിലേക്ക് സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂൾ എൽ.ഇ.ഡി ടി.വി നൽകി. ഉല്ലല പി.എസ് ശ്രീനിവാസൻ മെമ്മോറിയൽ ഗവ.എൽ.പി സ്‌കൂൾ കെട്ടിടത്തിലാണ് ചികിത്സാകേന്ദ്രം ക്രമീകരിച്ചിരിക്കുന്നത്. 20 പേർക്കുള്ള ചികിത്സാ സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. ഭക്ഷണത്തിനും മറ്റ് വാഹന സൗകര്യങ്ങൾക്കുമായി പ്രതിമാസം ഒന്നരലക്ഷം രൂപവേണം. പൊതുജനങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനിമോൻ പറഞ്ഞു.

ആശ്രമം സ്‌കൂളിൽ നടന്ന ചടങ്ങിൽ പ്രഥമാദ്ധ്യാപിക പി.ആർ.ബിജി പഞ്ചായത്ത് പ്രസിഡന്റിന് ടി.വി കൈമാറി. പ്രിൻസിപ്പിൾമാരായ എജ്യോതി, ഷാജി ടി കുരുവിള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സലി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമേഷ് പി ദാസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.എൽ സെബാസ്റ്റ്യൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സൺ ഷീജ ഹരിദാസ്, മെമ്പർമാരായ കെ.എസ് പ്രീജുമോൻ, എസ്‌ദേവരാജൻ, ജെൽസി സോണി,കൊച്ചുറാണി, ഉദ്യോഗസ്ഥൻ അനീഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.