വൈക്കം : എസ്.എൻ.ഡി.പി യോഗം 126ാം നമ്പർ കരിപ്പാടം ശാഖ നിർമ്മിച്ച ഗുരുമന്ദിരത്തിന്റെയും ശ്രീശാരദാദേവി ക്ഷേത്രത്തിന്റെയും സമർപ്പണം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് നിർവഹിച്ചു. ചടങ്ങുകൾക്ക് തന്ത്രി വൈക്കം സനീഷ് മുഖ്യകാർമികത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് കെ.ആർ സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.പി.സെൻ അനുഗ്രഹ പ്രഭാഷണം നടത്തി. തലയോലപ്പറമ്പ് യുണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ,യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ്, യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ, തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു, വനിതാ സംഘം യുണിയൻ പ്രസിഡന്റ് ഷീബ സാബു, എം.എസ്.രാധാകൃഷ്ണൻ, ഡി.പി ബിജു, എ.കെ.വിനീഷ്, എം. പ്രഭാകരൻ, കെ.എസ്.സജീവ്, ജീ.സാനുമോൻ, കമലാ വിജയൻ, ഓമന ചന്ദ്രൻ എന്നിവർ പങ്കെടുത്തു.