കരൂർ: കരൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കൊവിഡ് ബാധിതരായ കുടുംബങ്ങൾക്ക് ഭക്ഷണസാമഗ്രികൾ അടങ്ങിയ കിറ്റ് പഞ്ചായത്ത് ഭരണസമിതിയംഗങ്ങളുടെ ഹോറ്റേറിയം തുക ഉപയോഗിച്ച് വിതരണം ചെയ്യും. സംഘടനകൾക്കും വ്യക്തികൾക്കും പദ്ധതിയിൽ പങ്കാളികളാകാൻ അവസരമുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ മഞ്ജു അറിയിച്ചു. കൊവിഡ് പോസിറ്റീവ് ആയവരെ താമസിപ്പിക്കുന്നതിനുള്ള ഡി.സി.സിയുടെ പ്രവർത്തനം കുടക്കച്ചിറ സാംസ്ക്കാരിക നിലയത്തിൽ പുരോഗമിക്കുകയാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവർത്തനം ആരംഭിക്കും. ഡി.സി.സിയിലേയ്ക്ക് നിയമനത്തിനായി യോഗ്യരായ പുരുഷ നഴ്‌സിംഗ് ഡിപ്ലോമാക്കാർക്ക് 30 വരെ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകാം. കരൂർ ഗ്രാമപഞ്ചായത്തിലെ 1,2,7,9,11,14,15 വാർഡുകൾ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.