പൈക: എലിക്കുളം പഞ്ചായത്തിന്റെ ഡൊമിസിലറി കെയർ സെന്റർ (ഡി.സി.സി) 13 കിടക്കകളുമായി പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ തുടങ്ങി.

ചെറിയ ലക്ഷണങ്ങളോടെ കൊവിഡ് പോസിറ്റീവായവർക്ക് മുൻകരുതൽ നടപടിയോടെ താമസിക്കുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി പറഞ്ഞു. വീടുകളിൽ സൗകര്യമില്ലാത്തവർ പഞ്ചായത്ത് ഓഫീസുമായോ, പഞ്ചായത്തംഗങ്ങളുമായോ ബന്ധപ്പെട്ടാൽ ഡി.സി.സിയിൽ സൗകര്യം ലഭ്യമാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.