പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് ഒന്ന്, രണ്ട് വാർഡുകളിലെ ഹരിതകർമ്മസേനയുടെ പ്രവർത്തനോദ്ഘാടനം ജനകീയ വായനശാലയിൽ നടന്നു. വായനശാലയിൽ ശേഖരിച്ച 20 ചാക്ക് പ്ലാസ്റ്റിക് മാലിന്യം ജനകീയ യുവജനവേദി ഭാരവാഹി ജി.അരുന്ധതി കുടുംബശ്രീ ഭാരവാഹികളായ ഷൈബ ശശി, സന്ധ്യ അഴകരാജ്, ജോളി തങ്കച്ചൻ, ശാലിനി ബിജു എന്നിവർക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്തംഗം ഐ.എസ്.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

ചിത്രവിവരണം: ചിറക്കടവ് പഞ്ചായത്ത് ഒന്ന്, രണ്ട് വാർഡുകളിലെ ഹരിതകർമസേനയുടെ പ്രവർത്തനോദ്ഘാടനം പൊൻകുന്നം ജനകീയ വായനശാലയിൽ നടന്നപ്പോൾ.