പൊൻകുന്നം: യൂത്ത് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക്കടവ് പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം തുടങ്ങി. കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ഹെൽപ്പ് ലൈൻ, കൊവിഡ് പോസിറ്റീവായവർക്കും, ക്വാറന്റൈനിൽ കഴിയുന്നവർക്കും മരുന്നുകളും അവശ്യവസ്തുക്കളും എത്തിക്കും. മണ്ഡലം പ്രസിഡന്റ് അനന്ദകൃഷ്ണൻ ചെയർമാനായും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.അഭിലാഷ്ചന്ദ്രൻ, ഡി.സി.സി അംഗം സനോജ് പനക്കൽ രക്ഷാധികാരികളായുമുള്ള കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്.