കൊടുങ്ങൂർ: ദേശീയപാതയിൽ ചെങ്കൽപള്ളിക്ക് സമീപം ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്.വാഴൂർ ഈസ്റ്റ് മാടത്താനിയിൽ ജോർജ്കുട്ടി (58)ക്കാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ 8നായിരുന്നു അപകടം. സ്വകാര്യ റബർ ഫാക്ടറി ജീവനക്കാരനായ ജോർജ്കുട്ടി ജോലി സ്ഥലത്തേക്ക് പോകും വഴിയായിരുന്നു അപകടം സംഭവിച്ചത്. കാലിനും കൈയ്ക്കും സാരമായി പരിക്കേറ്റ ഇയാളെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കത്തോട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.