ചങ്ങനാശേരി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കുറിച്ചി പഞ്ചായത്തിൽ സി.എഫ്.എൽ.ടി.സി പ്രവർത്തിക്കുന്നതിന് അനുമതിയായി. കുറിച്ചി പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ഹോമിയോ റിസേർച്ച് സെന്ററിൽ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ 105 ബെഡുകൾ ക്രമീകരിച്ചിട്ടുണ്ട്. പഞ്ചായത്തുകളിൽ ഡോമിസിലിയറികൾ പ്രവർത്തിക്കുന്നതിനുള്ള അനുമതിയാണ് നൽകിയിരുന്നുവെങ്കിലും കുറിച്ചിയിൽ സി.എഫ്.എൽ.ടി.സി പ്രവർത്തിക്കുന്നതിനുള്ള എല്ലാ സജ്ജീകരണവും പഞ്ചായത്ത് ഒരുക്കിയതോടെയാണ് ഇതിന് അനുമതിയായത്. ജില്ലാ നോഡൽ ഓഫീസർ സെന്ററിലേക്ക് ഡോക്ടർമാരെയും നഴ്‌സുമാരെയും മറ്റ് സ്റ്റാഫുകളെയും അനുവദിച്ചു. ഇന്ന് മുതൽ കൊവിഡ് ബാധിതരെ പ്രവേശിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്റെ നേതൃത്വത്തിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ്, വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ്, ധനുജ സുരേന്ദ്രൻ, അനീഷ് തോമസ് നെടുംപറമ്പിൽ, സുമ എബി, പ്രീതാകുമാരി, അഭിജിത്ത് മോഹൻ, എം.എൻ മുരളീധരൻ നായർ, അനിൽകുമാർ, പ്രശാന്ത് മനന്താനം, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽകുമാർ, റിസേർച്ച് സെന്റർ സൂപ്രണ്ട് ഡോ.മുരളീധരൻ നായർ എന്നിവർ സെന്ററിലെ ക്രമീകരണങ്ങൾ പരിശോധിച്ചു.