അടിമാലി : അടിമാലി 6,10,17,19 വാർഡുകൾ പൂർണമായും 1പന്ത്രണ്ടാം വാർഡ് ഭാഗികമായും കണ്ടയിൻമെന്റ് സോണാക്കി.ഉറവിടമറിയാതെയും സമ്പർക്കത്തിലൂടെയും അടിമാലി ഗ്രാമ പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു. യോഗത്തിലെ പ്രധാന തീരുമാനങ്ങൾ പാലിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശിച്ചിട്ടുണ്ടെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി. ഷാജി അറിയിച്ചുകൊവിഡ് വ്യാപനം രൂക്ഷമായ വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയ്‌മെന്റ് സോൺ ആക്കാനും മറ്റ് വാർഡുകളെ കണ്ടെയ്‌മെന്റ് സോൺ ആക്കി വ്യാപനം തടയാനും തീരുമാനിച്ചതായും ഗ്രാമ പഞ്ചായത്തിലെ വാർഡുകളിൽ 144 പ്രഖ്യാപിച്ച് വ്യാപനം തടയുവാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ എച്ച് ദിനേശനോട് അഭ്യർത്ഥിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയുന്നതിനും രോഗികൾക്ക് ആവശ്യമായ ഭക്ഷണം, മരുന്ന് മറ്റ് അത്യാവശ്യ സഹായങ്ങൾ ലഭ്യമാക്കുന്നതിനും കോൾ സെന്റും പ്രവർത്തനം ആരംഭിച്ചു.9496060434,9400190343എന്നീ നമ്പരുകളിൽ പൊതുജനങ്ങൾക്ക് കൊവിഡ് സംശയങ്ങൾക്ക് വിളിക്കാവുന്നതാണെന്നും ഭരണ സമിതി അറിയിച്ചു.