പാലാ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വാക്‌സിൻ ചലഞ്ചിലേക്ക് പൂവരണി സർവീസ് സഹകരണബാങ്ക് അഞ്ചു ലക്ഷം രൂപ സംഭാവന നൽകി. ബാങ്ക് ഭരണസമിതി തീരുമാനപ്രകാരം അഞ്ചു ലക്ഷം രൂപയുടെ ചെക്ക് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എൻ.പ്രദീപ്കുമാറിന്, ബാങ്ക് പ്രസിഡന്റ് പ്രഫ. എം.എം ഏബ്രഹാം മാപ്പിളക്കുന്നേലും ഭരണസമിതിയംഗം സിബി മൊളോപ്പറമ്പിലും ചേർന്നു കൈമാറി.

ഫോട്ടോ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വാക്‌സിൻ ചലഞ്ചിലേക്ക് പൂവരണി സർവീസ് സഹകരണബാങ്ക് നൽകുന്ന അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് പ്രഫ.എം.എം ഏബ്രഹാം, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എൻ.പ്രദീപ്കുമാറിന് കൈമാറുന്നു. സിബി മൊളോപ്പറമ്പിൽ സമീപം.