കൂട്ടിക്കൽ : കൂട്ടിക്കലിൽ 30ന് കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം തുറക്കാൻ പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി. മൈക്ക് പ്രചരണത്തിലൂടെ പഞ്ചായത്തിലെ ജനങ്ങളെ ബോധവത്ക്കരിക്കും. മഴക്കാല പൂർവശുചീകരണം തുടർച്ചയായി നടത്താനും യോഗത്തിൽ തീരുമാനിച്ചു. ഫോഗിംഗ് നടത്തും. ഇളംങ്കാട് കേന്ദ്രമായി കൊവിഡ് പരിശോധന സംഘടിപ്പിക്കും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് സജിമോൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജസി ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ് മോഹനൻ, ജേക്കബ് ചാക്കോ, പഞ്ചായത്ത് അംഗങ്ങൾ, പി.കെ സണ്ണി, സിയാദ് കൂട്ടിക്കൽ, എ.കെ ഭാസി, സണ്ണി കദളിക്കാട് എന്നിവർ പങ്കെടുത്തു.