കുമരകം: സംസ്ഥാന ജലഗതാഗത വകുപ്പിലെ ജീവനക്കാർ നിരന്തരം യാത്രക്കാരുമായി സമ്പർക്കം പുലർത്തുന്നതിനാൽ അടിയന്തരമായി വാക്‌സിനേഷൻ സ്വീകരിക്കാൻ വേണ്ട നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിക്കണമെന്ന് സ്രാങ്ക് അസോസിയേഷൻ ആവശ്യപ്പെട്ടു. ഓൺലൈൻ മീറ്റിംങ്ങിൽ സംസ്ഥാന പ്രസിഡന്റ് അനൂപ്.എസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.സി മധുകുട്ടൻ, സംസ്ഥാന ട്രഷറർ സുധീർ.എസ്, മുൻ സംസ്ഥാന പ്രസിഡന്റ് ആദർശ് സി.റ്റി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി.എൻ ഓമനക്കുട്ടൻ, റ്റോജി.എസ്, ദേവദാസ്, ഷൈജു, വിനിൽകുമാർ, സുമേഷ് സി.എം, ആലപ്പുഴ യൂണീറ്റ് പ്രസിഡന്റ് ലാൽ പി.സി, സെക്രട്ടറി ആർ. വച, ട്രഷറർ മനോജ് എം, മുഹമ്മ, യൂണീറ്റ് സെക്രട്ടറി രഞ്ജീഷ്‌കുമാർ, ട്രഷറർ അനീഷ്, നെടുമുടി യൂണിറ്റ് സെക്രട്ടറി പ്രേംജി, ട്രഷറർ വി.സാനു തുടങ്ങിയവർ പങ്കെടുത്തു.