കോട്ടയം: ജില്ലയിൽ അഞ്ച് പുതിയ കൊവിഡ് ക്ലസ്റ്ററുകൾ കൂടി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററായിരുന്ന കോരുത്തോട് പഞ്ചായത്ത് 11ാം വാർഡിലെ കൊട്ടാരംകട, കോസടി മേഖല ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററാക്കി മാറ്റി. ഇതോടെ ജില്ലയിലെ ആകെ ക്ലസ്റ്ററുകളുടെ എണ്ണം 24 ആയി.
ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റർ:
എ.ആർ ക്യാമ്പും കെ.എ.പി അഞ്ചാം ബറ്റാലിയന്റെ ഡിറ്റാച്ച്‌മെന്റ് ക്യാമ്പും കോട്ടയം മുനിസിപ്പാലിറ്റിയിലെ 14ാം വാർഡും ഉൾപ്പെടുന്ന മേഖല, എലിക്കുളം ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ ഇട്ടിപ്പറമ്പ് കോളനി, പാമ്പാടി പഞ്ചായത്ത് 15ാം വാർഡിലെ കാഞ്ഞിരക്കാട്ട് കോളനി.
ലാർജ് കമ്യൂണിറ്റി ക്ലസ്റ്റർ:
കോരുത്തോട് പഞ്ചായത്ത് 11 വാർഡിലെ കൊട്ടാരംകട, കോസടി മേഖല
ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്റർ:
ജില്ലാ ജയിൽ കോട്ടയം.