ചങ്ങനാശേരി:ശ്രീനാരായണ ഗുരുവിന്റേയും ഗാന്ധിജിയുടെയും ചങ്ങനാശേരിയിലെ സന്ദർശനങ്ങൾ ആസ്പദമാക്കി ഗുരുദേവനും ഗാന്ധിജിയും ചങ്ങനാശേരിയിൽ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടനം ഇന്ന്. വൈകുന്നേരം മൂന്നിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഡോക്യുമെന്ററി പ്രദർശന ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കും. ലൈബ്രറി പ്രസിഡന്റ് എ.വി പ്രതീഷ് അദ്ധ്യക്ഷത വഹിക്കും. പ്രത്യാശ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരി യോഗം ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തും. എസ്.ബി കോളേജ് മലയാള വിഭാഗം മുൻ അദ്ധ്യാപകൻ ഡോ.ജെയിംസ് മണിമല, ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, ആനന്ദാശ്രമം പ്രസിഡന്റ് റ്റി.ഡി രമേശൻ, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ജെയിംസ് വർഗീസ്, നാരായണൻ താമരശേരി ഇല്ലം തുടങ്ങിയവർ പങ്കെടുക്കും.