ചങ്ങനാശേരി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കാർമൽ സ്‌കൂളിൽ സി.എഫ്.എൽ.ടി.സി പ്രവർത്തിക്കുന്നതിന് അനുമതിയായി. സ്‌കൂളിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ 100 ബെഡുകൾ ക്രമീകരിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടർ പ്രാക്കുഴി, വിവിധ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ വിനു ജോബ്, ബിന്ദു ജോസഫ്, ടി.രഞ്ജിത്, പഞ്ചായത്തംഗം എൻ.രാജു, ബി.ഡി.ഒ ബൈജു ടി.പോൾ എന്നിവർ സ്‌കൂളിലെത്തി പരിശോധന നടത്തി.