വൈക്കം : വഴിയോരത്ത് നിന്ന് കളഞ്ഞുകിട്ടിയ 5000 രൂപ സഹകരണ ബാങ്ക് ജീവനക്കാരൻ പൊലീസിൽ ഏൽപ്പിച്ചു. തലയാഴം നടുവിലേഴത്ത് എം.എസ്.സുധീറാണ് വൈക്കം എസ്.ബി.ഐ മെയിൻ ബ്രാഞ്ചിന് സമീപത്ത് നിന്ന് കളഞ്ഞുകിട്ടിയ പണം വൈക്കം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. ഉദയനാപുരം അക്കരപ്പാടം ചാലുങ്കൽ ശിവൻ (53) എസ്.ബി.ഐ യിൽ നിന്ന് പിൻവലിച്ച ഒരു ലക്ഷം രൂപയിൽ 5000 രൂപയാണ് നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ട കാര്യം ബാങ്കിലും പൊലീസ് സ്റ്റേഷനിലും ശിവൻ അറിയിച്ചിരുന്നു. ശിവന് എസ്.ഐ രാജുവിന്റെ സാന്നിദ്ധ്യത്തിൽ സുധീർ പണം കൈമാറി.