വൈക്കം : ഉദനാപുരം ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന സ്റ്റെപ് ഡൗൺ സി.എഫ്.എൽ.ടി.സിയിലേയ്ക്ക് ക്ലീനിംഗ് കം സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്. അപേക്ഷകർ 20 നും 40 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലോ ആരോഗ്യമേഖലയിലോ പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. താത്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 30 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ എത്തിച്ചേരണം.