പാലാ : കൊവിഡ് രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശപ്രകാരം രാമപുരം ഗവണ്മെന്റ് ആശുപത്രിയിൽ രാമപുരം ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് പ്രാഥമിക കൊവിഡ് ചികിത്സാ കേന്ദ്രം തുറന്നു.
നൂറിൽപ്പരം രോഗികളുള്ള സാഹചര്യത്തിലാണ് പ്രാഥമിക ചികിത്സാ കേന്ദ്രം തുറന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് പറഞ്ഞു. ഇന്ന് രാവിലെ മുതൽ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും. നിലവിൽ രാമപുരം ഗവ. ആശുപത്രിയുടെ രണ്ട് മൂന്ന് നിലകളിലായി നൂറു പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.