ചങ്ങനാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷററും താലൂക്ക് ജനറൽ സെക്രട്ടറിയും കറുകച്ചാൽ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റുമായ ഇ.സി ചെറിയാന്റെ നിര്യാണത്തിൽ അനുശോചിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജൻ.ജെ തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തകസമിതി അംഗം സാംസൺ വലിയപറമ്പിൽ, താലൂക്ക് ട്രഷറർ ഗിരീഷ് കോനാട്ട്, വൈസ് പ്രസിഡന്റ് മുഹമ്മദ് നവാസ്, ചങ്ങനാശേരി മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബിജു ആന്റണി കയ്യാലകം, ജനറൽ സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര, താലൂക്ക് വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് സഹീർ, പി.ജെ സെബാസ്റ്റ്യൻ, പി.എച്ച് ഇസ്മയിൽ,സോബിച്ചൻ എബ്രഹാം, ലാലിച്ചൻ മുക്കാടൻ, താലൂക്ക് സെക്രട്ടറിമാരായ ബാബു ആലപ്പുറത്തുകാട്ടിൽ, ഇക്ബാൽ തിരുവിതാംകോട്ടിൽ, ഷിയാസ് വണ്ടാനം, ഒ.എ നിസാർ, ബിന്നറ്റ് തോമസ്, ബാലകൃഷ്ണ കമ്മത്ത്, കുഞ്ഞുമോൻ തൂമ്പുങ്കൽ, ടി.കെ അൻസർ എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്തു.