ചങ്ങനാശേരി: നഗരസഭയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധനടപടികൾ ശക്തമാക്കി.വിവിധ സ്ഥാപനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് നഗരസഭാ ഹെൽത്ത് സ്‌ക്വാഡ് ഉറപ്പാക്കും. ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്തും. ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളും അണുനശീകരണം നടത്തും. അന്യസംസ്ഥാനങ്ങളിൽ നിന്നും ചരക്കുമായി എത്തുന്ന വാഹനത്തിലെ ഡ്രൈവർമാരെയും ജീവനക്കാരെയും പരിശോധിക്കും. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കുന്നയിടങ്ങളിൽ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണം നടത്തുമെന്നും ചെയർപേഴ്‌സൺ സന്ധ്യാ മനോജ് പറഞ്ഞു.