കോട്ടയം: കേന്ദ്രസർക്കാരിന്റെ വാക്സിൻ നയം തിരുത്തുക, മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്ത വാക്സിൻ ചലഞ്ഞ് വിജയിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സംസ്ഥാനത്ത് എൽ.ഡി.എഫ് ഗൃഹാങ്കണ സമരം നടത്തി. വൈകിട്ട് അഞ്ചരമുതൽ ആറ് വരെ വീടുകൾക്ക് മുന്നിൽ പ്രവർത്തകർ പ്ലക്കാർഡും പോസ്റ്ററും ഉയർത്തിയുള്ള സമരത്തിൽ കുടുംബാംഗങ്ങളും പങ്കെടുത്തു. കോട്ടയത്ത് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ നടത്തിയ സമരത്തിൽ ജില്ലാ സെക്രട്ടറി വി.എൻ വാസവൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.