കോട്ടയം: കൊവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കുന്നതിനുള്ള നടപടികളുമായി കേരള ഹോമിയോ ശാസ്ത്രവേദി. ഹോമിയോപ്പതിയിലൂടെയുള്ള കൊവിഡ് ചികിത്സ, പ്രതിരോധം എന്നിവ സംബന്ധിച്ച് അറിയുന്നതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക് കോട്ടയം പൂവൻതുരുത്തിൽ ആരംഭിച്ചതായി ചെയർമാൻ ഡോ ടി.എൻ പരമേശ്വരകുറുപ്പ് അറിയിച്ചു. ഫോൺ: 9562140444.