അടിമാലി:കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി അടിമാലി സർവ്വീസ് സഹ കരണ ബാങ്കിന്റെ ഹെഡ് ഓഫീസ് മന്ദിരത്തിൽ പ്രവർത്തിച്ചു വരുന്ന നീതി മെഡി ക്കൽ സ്റ്റോർ നവീകരിച്ച് നാളെ രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും.
10ശതമാനം മുതൽ 70ശതമാനം വരെ വിലക്കുറവിലാണ് നീതി മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നുകൾ ലഭ്യമാക്കുന്നത്.കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യ ത്തിൽ പ്രത്യേക ചടങ്ങുകൾ ഇല്ലാതെ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബാങ്ക് പ്രസിഡന്റ് . ജോൺസി ഐസക് നവീകരിച്ച നീതി മെഡി ക്കൽ സ്റ്റോർ നാടിന് സമർപ്പിക്കുമെന്ന് .സെക്രട്ടറി മോബി പ്രസ്റ്റീജ്,കന്മറ്റി അംഗങ്ങളായ സി എസ് നാസർ ,എസ്.എ ഷാജാർ,ബോസ് കെ എം ,അനസ് വി കെ, സഹദേവൻ ടി. കെ എന്നീവർ പങ്കെടുത്തു.