പാലാ: കൊവിഡ് ബാധിതർ വർദ്ധിക്കുകയും പാലാ ജനറൽ ആശുപത്രി കൊവിഡ് ചികിത്സാ വാർഡ് നിറയുകയും ചെയ്ത സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ അരുണാപുരം പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സി.എഫ്.എൽ.ടി.സി യൂണിറ്റ് ആരംഭിക്കാൻ തീരുമാനമായി. ഇതിനാവശ്യമായ ജീവനക്കാരെയും കണ്ടെത്തിയതായി നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു. യോഗത്തിൽ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ഷമ്മി രാജൻ,ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ,ഡോ.നിർമ്മൽ മാത്യൂ ജോസ്, ബോബി കുര്യൻ, അജു സിറിയക് എന്നിവരും നഗരസഭാ ജീവനക്കാരും പങ്കെടുത്തു.