പാലാ: കൂടുതൽ നഴ്‌സുമാർക്ക് കൊവിഡ് ബാധിച്ചതോടെ മാറ്റിടങ്ങളിൽ നിന്നും വർക്കിംഗ് ക്രമീകരണം വഴി നഴ്‌സിംഗ് ജീവനക്കാരെ പാലാ ജനറൽ ആശുപത്രിയിലേക്ക് എത്രയും വേഗം നിയോഗിക്കണമെന്ന് ജനറൽ ആശുപത്രി മാനേജ്‌മെന്റ് എൻ.എച്ച്.എം അധികൃരോടും ജില്ലാ ആരോഗ്യ വകുപ്പിനോടും അഭ്യർത്ഥിച്ചു.ഇന്ന് ആശുപത്രിയിലേക്കാവശ്യമായ ഓക്‌സിജൻ യഥാസമയം ലഭ്യമായതിനാൽ പ്രതിസന്ധി ഒഴിവായ ആശ്വാസത്തിലാണ് ആശുപത്രി അധികൃതർ.