
അടിമാലി: എട്ട് ലക്ഷം രൂപ കളഞ്ഞ് കിട്ടിയത് ഉടമസ്ഥനെ തിരികെ ഏല്പിച്ചു.അടിമാലി എസ്.ബി.ഐ മെയിൻ ബ്രാഞ്ചിലെകാഷ്യർ അടിമാലി പൂഞ്ഞാർകണ്ടം, ചൊറിയംമാക്കൽ സജിവിന്റെ പണമാണ് നഷ്ടമായത്. ഉച്ചയ്ക്ക് 2 ന് അടിമാലി ട്രഷറിയിൽ നിന്നും സ്ഥലം വാങ്ങുന്നതിനായി 8 ലക്ഷം രൂപ പിൻവലിച്ച് ബാഗിൽ സൂക്ഷിച്ചിരുന്ന തുക അടങ്ങിയ ബാഗ് ബൈക്കിൽ നിന്നും റോഡിൽ വീണു പോവുകയായിരുന്നു. പണം അടങ്ങിയ ബാഗ് പൊലിസ് സ്റ്റേഷന് മുൻപിലുള്ള ഓട്ടോ റിക്ഷ ഡ്രൈവർമാർക്ക് ലഭിക്കുകയും ബാഗ് പരിശോധിച്ചപ്പോൾ നോട്ട് കെട്ടുകൾ കണ്ടതിനെ തുടർന്ന് ഡ്രൈവർമാരായ ഷാനവാസ്, അപ്പു, വിനയൻ എന്നിവർ ബാഗ് പൊലീസ് സ്റ്റേഷനിൽ ഏല്പിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്നും സജീവനെ വിളിച്ച് വിവരം അറിയച്ചപ്പോഴാണ് തന്റെ പണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം സജീവൻ അറിയുന്നത്.തുടർന്ന് അടിമാലി സ്റ്റേഷനിൽ എത്തി സി.ഐ സി.എസ്.ഷാരോണി ൽ നിന്ന് പണം ഏറ്റുവാങ്ങി.