ചങ്ങനാശേരി: അന്യസംസ്ഥാന തൊഴിലാളികൾക്ക് പായിപ്പാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആയുർവേദ മരുന്ന് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മുബാഷ് മുഹമ്മദ് ഇസ്മായിൽ, ഡോ ബീന.കെ ദാസ്, പി.ടി ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.