കുഞ്ചിത്തണ്ണി: തേങ്ങയുമായി പാലക്കാട്ടുനിന്നു വന്ന മിനലോറി നാൽപ്പത് അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് നിസാര പരക്കേറ്റു.ആനച്ചാൽ ആലിൻചുവട്ടിൽ നിന്നും കുഞ്ചിത്തണ്ണിക്കുള്ള റോഡിലെ ആദ്യ വളവിലാണ് അപകടം നടന്നത്. ബുധനാഴ്ച്ച വെളുപ്പിന് മൂന്നരയോടെയാണ് അപകടം നടന്നത്. ഇറക്കമിറങ്ങി വന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലായി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡും വൈദ്യുതിതൂണും തകർത്തുകൊണ്ടാണ് ലോറി മറിഞ്ഞത്. മുകളിലെ റോഡിൽ നിന്നും പല തവണ മറിഞ്ഞ ലോറി താഴത്തെ റോഡിന്റെ മൺതിട്ടയിലെ ഒരു ചെറു മരത്തിലിടിച്ചു നിൽക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ക്ലീനറുടെ കൈയ്ക്ക് പരിക്കേറ്റു.നിരവധി വാഹനങ്ങൾ മറിഞ്ഞിട്ടുള്ള ഇവിടെ കഴിഞ്ഞ മാസം ബാരിക്കേഡു സ്ഥാപിച്ചിരുന്നു.