അടിമാലി: റിസർവ്വ് വനത്തിൽ ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകൾ കവർന്ന സംഭവത്തിൽരണ്ടുപേരെ വനപാലക സംഘം അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്.മാമലക്കണ്ടം സ്വദേശികളായ അരീകുന്നേൽ ബിജു (അനിൽ -39) ഇരട്ടിയാനിക്കൽ മാേഹനൻ (59)എന്നിവരെയാണ് അടിമാലി റേഞ്ച് ഓഫീസർ ജാേജിജാേൺ, വാളറ ഫാേറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ച് ഒഫീസർ ഷൈജു എന്നിവരുടെ നേതൃത്ത്വത്തിൽ അറസ്റ്റ് ചെയ്തത്. വാളറ സ്റ്റേഷൻ പരിതിയിൽ പെട്ടിമുടി വനമേഖലയിൽ ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകൾ കവർന്ന ഈ സംഘം കൊമ്പുകൾ വിൽപ്പന നടത്താനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്. ഇവർ നേരത്തേയും നിരവധി കേസുകളിലെ പ്രതികളാണ്. ആന ക്കൊമ്പുകൾപ്രധാന പ്രതി ബാബുവിന്റെ കൈയ്യിലാണെന്ന് വനപാലകർ പറഞ്ഞു. പ്രധാന പ്രതിക്കു വേണ്ടിയുള്ള അന്വേഷണത്തിലാണെന്ന് റെഞ്ച് ഓഫിസർ ജോജി ജോൺ പറഞ്ഞു