പനച്ചിക്കാട് : പനച്ചിക്കാട് വാക്‌സിൻ വിതരണം നിലച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ധർണ നടത്തി. വാക്‌സിൻ വിതരണം നിർത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. വാക്‌സിൻ നിർത്തിയതിൽ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് , ബോക്ക് പഞ്ചായത്തംഗം സിബി ജോൺ , പനച്ചിക്കാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പ്രിയ മധുസൂദനൻ, ഗ്രാമപഞ്ചായത്തംഗം ബോബി സ്‌ക്കറിയ , മണ്ഡലം പ്രസിഡന്റ് ബാബുക്കുട്ടി ഈപ്പൻ, കോൺഗ്രസ് നേതാവ് റോയി ജോർജ്ജ്, ഇട്ടി അലക്സ്സ്, റോയി മടുക്കുംമൂട്ടിൽ, ജയൻ ബി മഠം, അരുൺ മാർക്കോസ് തുടങ്ങിയവർ നേത്യത്വം നൽകി. കഴിഞ്ഞ 11 ദിവസമായി പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്‌സിൻ പ്രതിരോധ കുത്തിവെയ്പ്പ് നിർത്തിവെച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.