കട്ടപ്പന: സേവാഭാരതി കട്ടപ്പന ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡിൽ വാക്‌സിൻ രജിസ്‌ട്രേഷൻ സഹായ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ഇതോടൊപ്പം കോവിഡിനെതിരെ ആയുഷ്മന്ത്രാലയം ശുപാർശ ചെയ്ത പാനീയമായ 'കാഡ' ഔഷധവും വിതരണം തുടങ്ങി. രാവിലെ 10മുതൽ വൈകിട്ട് 5 വരെ ഡസ്‌ക് പ്രവർത്തിക്കും. ജില്ലാ സംഘടനാ സെക്രട്ടറി പി.സി. അനിൽ, ജില്ലാ സെക്രട്ടറി അജിത്ത് സുകുമാരൻ, കട്ടപ്പന യൂണിറ്റ് സെക്രട്ടറി സുബിൻ കുമാർ, അഭിജിത്ത് വിനോദ്, അമൽ തുടങ്ങിയവർ നേതൃത്വം നൽകി.