ചങ്ങനാശേരി: സ്കൂൾ വിദ്യാർത്ഥിനികളെ വാനിനുള്ളിൽ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയ വാൻ ഡ്രൈവർക്ക് ചങ്ങനാശേരി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി 23 വർഷം കഠിന തടവും 155,000 രൂപ പിഴയും വിധിച്ചു. പായിപ്പാട് നാലുകോടി ഭാഗത്ത് ഒറ്റക്കുഴി വീട്ടിൽ സുനീഷ് കുമാർ (37) നെയാണ് കോടതി ശിക്ഷിച്ചത്. വിവിധ കുറ്റങ്ങളിലായി 23 വർഷം കഠിന തടവിന് വിധിച്ചെങ്കിലും ശിക്ഷകൾ 7 വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വിധിയിൽ പറയുന്നു. ചങ്ങനാശേരി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ജി.പി ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. 2017 ജൂലായിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ് മനോജ് ഹാജരായി.