വൈക്കം: കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ കോവിലകത്തുംകടവ് മത്സ്യമാർക്ക​റ്റിൽ നിയന്ത്റണം ഏർപ്പെടുത്തിയതിന്റെ ഭാഗമായി വൈക്കം അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ മാർക്ക​റ്റിലെ എല്ലാ ഭാഗങ്ങളും അണുവിമുക്തമാക്കി.അസി.സ്​റ്റേഷൻ ഓഫീസർ ടി ഷാജികുമാർ, സീനിയർ ഫയർ ആന്റ് റസ്‌ക്യൂ ഓഫീസർ എം.കെ ബൈജു, ഫയർഓഫീസർമാരായ അമർജിത്ത്, വി.പി.പ്രിൻസ് ,ഐ.വി.സനീഷ്, ബി.രാധകൃഷ്ണൻ നായർ എന്നിവരുടെ സംഘമാണ് ശുചീകരണം നടത്തിയത്. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, വൈസ് ചെയർമാൻ പി.ടി സുഭാഷ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മ​റ്റി ചെയർപേഴ്‌സൺ പ്രീത രാജേഷ്, കൗൺസിലർമാരായ രാധിക ശ്യം, ബിജിമോൾ, രാജശ്രീ വേണുഗോപാൽ, ബിന്ദുഷാജി , ബി.രാജശേഖരൻ എന്നിവർ നേതൃത്വം നൽകി.