വൈക്കം : നാഗമ്പുഴിമന സർപ്പസങ്കേതത്തിൽ പുനർനിർമ്മിക്കുന്ന ക്ഷേത്രനിർമ്മാണത്തിന്റെ ശിലാസ്ഥാപനം ക്ഷേത്രം തന്ത്റി നാഗമ്പുഴിമന ഹരിഗോവിന്ദൻ നമ്പൂതിരി നിർവഹിച്ചു. 300 വർഷം പഴക്കമുള്ള സർപ്പസങ്കേതത്തിന്റെ നാലുകെട്ടുമന ജീർണ്ണാവസ്ഥയിലായി. മന പൊളിച്ചുമാ​റ്റി പുതിയ ക്ഷേത്ര സമുച്ചയം നിർമ്മിക്കുകയാണ്. ഒരുകോടിരൂപയാണ് നിർമ്മാണചിലവ്. പഴയക്കെട്ടിടത്തിന്റെ ഘടനയിൽ അതേചു​റ്റളവിൽ തന്നെയാണ് നാഗ ആരാധനാലയം നിർമ്മിക്കുന്നത്. കേരളത്തിലെ അറിയപ്പെടുന്ന അഞ്ച് കാവുകളിൽ പ്രധാനകാവാണ് നാഗമ്പൂഴിമന. അജിത്ത് നമ്പൂതിരി, മനോജ് നമ്പൂതിരി, വിനോദ് നമ്പൂതിരി, ഭക്തരായ ചന്ദ്രബാബു എടാടൻ, സുരേഷ് മുത്തുച്ചിപ്പി, ശശികുമാർ, എന്നിവർ പങ്കെടുത്തു.