വൈക്കം: തലയാഴം പഞ്ചായത്തിലെ പി.എസ് ശ്രീനിവാസൻ മെമ്മോറിയൽ എൽ.പി സ്‌കൂളിൽ ഡൊമിസിലറി കെയർ സെന്റർ തുറന്നു.
തലയാഴം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ചികിത്സാ കേന്ദ്രം സജ്ജമാക്കുന്നത്. 20 ബെഡുകളാണ് ഇവിടെ ക്രമീകരിക്കുന്നത്. ആബുലൻസ് സൗകര്യവും സജ്ജമാണ്. ഡോക്ടർ, നേഴ്‌സ്, ആശ പ്രവർത്തകർ എന്നിവരുടെ സേവനം ലഭിക്കും. പ്രവേശിപ്പിക്കുന്ന രോഗികൾക്ക് ഭക്ഷണങ്ങളും മറ്റ് സൗകര്യങ്ങളും നൽകും .പ്രതിമാസം ഒന്നരലക്ഷം രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളുടെയും സുമനസുകളുടെയും സഹായ സഹകരണത്തോടെയാണ് സെന്ററിന്റെ പ്രവർത്തനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനിമോൻ ഡോ.ജ്യോത്സന ബഷീറിന് താക്കോൽ കൈമാറി സെന്റർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സിനി സലി, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രമേഷ് പി.ദാസ് ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബി.എൽ സെബാസ്റ്റ്യൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷീജ ഹരിദാസ്, മെമ്പർമാരായ കെ.എസ് പ്രീജുമോൻ ,എം.എസ് ധന്യ ,എസ്.ദേവരാജൻ, റോസി ബാബു, ജൽസി സോണി, കൊച്ചുറാണി, ഷൈലജ, സെക്രട്ടറി ദേവി പാർവ്വതി എന്നിവർ പങ്കെടുത്തു.