കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് 841 കോടിയുടെ ബഡ്ജറ്റ് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അവതരിപ്പിച്ചു. ഓൺലൈൻ യോഗത്തിൽ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു.
കൊവിഡ് ബാധിച്ച് മരിക്കുന്ന സഭംഗങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് സഹായം നൽകാൻ 10 ലക്ഷം രൂപ , ആതുരശുശ്രൂഷ രംഗത്തേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് യുണിഫോം അലവൻസിന് 15 ലക്ഷം രൂപ 'സഹായ ഹസ്തം' പദ്ധിക്ക് 40 ലക്ഷം രൂപ, വിധവകൾക്ക് പ്രതിമാസ പെൻഷന് 25 ലക്ഷം രൂപ തുടങ്ങിയവയാണ് പ്രധാന ബഡ്ജറ്റ് നിർദേശങ്ങൾ.