എലിക്കുളം: കൊവിഡ് രോഗികൾക്കായി സേവാഭാരതി വാഹനസൗകര്യം ഏർപ്പെടുത്തി. കൊവിഡ് പോസിറ്റീവ് ആയവരേയും രോഗ സംശയമുള്ളവരേയും ആശുപത്രിയിലെത്തിക്കുന്നതിന് വാഹനസൗകര്യമൊരുക്കും. ക്യാബിൻ തിരിച്ച വാഹനമാണ് തയാറാക്കിയത്. സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഡി.പ്രസാദ് വാഹനത്തിന്റെ താക്കോൽ കൈമാറി. മിതമായ നിരക്കിൽ ഈ സേവനം പഞ്ചായത്തിൽ ലഭ്യമാകും. കൂടാതെ കൊവിഡ് വാക്‌സിനുവേണ്ടി രജിസ്റ്റർ ചെയ്യാൻ അറിയാത്തവർക്കായി സൗജന്യ രജിസ്‌ട്രേഷനും കൊവിഡ് രോഗികൾക്ക് ഭക്ഷണത്തിനും മരുന്നിനും മറ്റു സഹായങ്ങൾക്കുമായി ഹെൽപ്പ്‌ലൈനും തുടങ്ങി. ഫോൺ: 9744045779, 9544043669, 9946770187.
ചിത്രം: എലിക്കുളം പഞ്ചായത്തിൽ സേവാഭാരതി കോവിഡ് രോഗികൾക്കായി ഏർപ്പെടുത്തിയ വാഹനസൗകര്യം ഉദ്ഘാടനം ചെയ്യുന്നു.