കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കട്ടപ്പന വള്ളക്കടവ് ഓടലോടവിളയിൽ രാജനെ (34) 10 വർഷം തടവിനും 50,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ച് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ഉത്തരവായി. 2014ൽ കട്ടപ്പന പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.