കട്ടപ്പന: കാഞ്ചിയാർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ഹെൽപ്പ് ഡെസ്‌ക് തുറന്നു. ബാങ്കിന്റെ കാഞ്ചിയാർ, സ്വരാജ്, ലബ്ബക്കട ബ്രാഞ്ചുകളിൽ സേവനം ലഭ്യമാണെന്ന് പ്രസിഡന്റ് കെ.സി. ബിജു, സെക്രട്ടറി സെലിൻ ആഗസ്തി എന്നിവർ അറിയിച്ചു.